Date: 25-10-2021 Monday
Time: 9.40AM at College Auditorium
ഒന്നാംവര്‍ഷ യു.ജി- പി.ജി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
1. 25-10-2021 മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
2. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസ്സ്.
- എല്ലാവരും കോവിഡ് പ്രോട്ടോകോൾ കർശനമായുംപാലിക്കാൻ
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. - 18 വയസ്സ് പൂർത്തിയായ എല്ലാവരും ഒരുഡോസ് വാക്സിനെങ്കിലും എടുക്കാൻ ശ്രദ്ധിക്കുക.
- 18 വയസ്സ് പൂർത്തിയാകാത്തതു കൊണ്ട് വാക്സിനെടുക്കാത്ത കുട്ടികൾക്കും കോളേജിൽ പ്രവേശനം അനുവദിക്കുന്നതാണ്.
- പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറാതിരിക്കുക.
- ഉച്ചഭക്ഷണം കഴിവതും കൊണ്ടുവരേണ്ടതാണ്. അതിനു സാധിക്കാത്തവർക്ക് കാൻറീൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
- വൈകുന്നേരം ക്ലാസ്സ് കഴിയുന്നതുവരെ കുട്ടികളെ കാമ്പസ്സിനു പുറത്തു പോകാൻ അനുവദിക്കുന്നതല്ല.
- കുട്ടികൾക്ക് വല്ല സംശയങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അതതു വിഭാഗം അധ്യാപരുമായി ബന്ധപ്പെടേണ്ടതാണ്. അവർ നിങ്ങളെ സഹായിക്കുന്നതാണ്.
- ക്ലാസ്സിനു മുന്നിലോ കാമ്പസിലോ കൂട്ടംകൂടി നില്ക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അതതു വിഭാഗം അധ്യാപകരുമായോ പ്രിൻസിപ്പലുമായോ ബന്ധപ്പെടുക.