Varavelppu 2021- Academic Year Inauguration

Date: 25-10-2021 Monday

Time: 9.40AM at College Auditorium

ഒന്നാംവര്‍ഷ യു.ജി- പി.ജി വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്


1. 25-10-2021 മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
2. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസ്സ്.

  1. എല്ലാവരും കോവിഡ് പ്രോട്ടോകോൾ കർശനമായുംപാലിക്കാൻ
    പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  2. 18 വയസ്സ് പൂർത്തിയായ എല്ലാവരും ഒരുഡോസ് വാക്സിനെങ്കിലും എടുക്കാൻ ശ്രദ്ധിക്കുക.
  3. 18 വയസ്സ് പൂർത്തിയാകാത്തതു കൊണ്ട് വാക്സിനെടുക്കാത്ത കുട്ടികൾക്കും കോളേജിൽ പ്രവേശനം അനുവദിക്കുന്നതാണ്.
  4. പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറാതിരിക്കുക.
  5. ഉച്ചഭക്ഷണം കഴിവതും കൊണ്ടുവരേണ്ടതാണ്. അതിനു സാധിക്കാത്തവർക്ക് കാൻറീൻ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
  6. വൈകുന്നേരം ക്ലാസ്സ് കഴിയുന്നതുവരെ കുട്ടികളെ കാമ്പസ്സിനു പുറത്തു പോകാൻ അനുവദിക്കുന്നതല്ല.
  7. കുട്ടികൾക്ക് വല്ല സംശയങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ അതതു വിഭാഗം അധ്യാപരുമായി ബന്ധപ്പെടേണ്ടതാണ്. അവർ നിങ്ങളെ സഹായിക്കുന്നതാണ്.
  8. ക്ലാസ്സിനു മുന്നിലോ കാമ്പസിലോ കൂട്ടംകൂടി നില്ക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുക.
    കൂടുതൽ വിവരങ്ങൾക്ക് അതതു വിഭാഗം അധ്യാപകരുമായോ പ്രിൻസിപ്പലുമായോ ബന്ധപ്പെടുക.